ഗസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം രേഖപ്പെടുത്തിയതിനക്കാള്‍ 50 ശതമാനം കൂടുതലെന്ന് പഠനം

Update: 2026-02-20 06:18 GMT

ഗസ: ഗസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം ജനുവരി 25 വരെ രേഖപ്പെടുത്തിയതിനോക്കാള്‍ 50 ശതമാനം കൂടുതലാണെന്ന് പുതിയ പഠനം. ലാന്‍സെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആക്രമാസക്തമായ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണവും അല്ലാതെ മരിച്ചവരുടെ എണ്ണവും ഉള്‍പ്പെടുത്തിയാണ് പഠനം.

2023 ഒക്ടോബര്‍ ഏഴുമുതല്‍ 2025 ജനുവരി അഞ്ചുവരെയുള്ള കണക്കുകളാണ് പഠനത്തില്‍ ഉള്ളത്. 49,090 എന്ന കണക്കിനപ്പുറത്ത് 75,200 പേര്‍ മരിച്ചെന്നാണ് പഠനത്തിലുള്ളത്. മരിച്ചവരില്‍ 42,200 ഓളം പേര്‍ സ്ത്രീകളും കുട്ടികളും 64 വയസ്സിനു മുകളിലൂള്ളവരുമാണ്. 2000ത്തോളം വരുന്ന കുടുംബങ്ങളില്‍ സര്‍വേ നടത്തിയാണ് പഠനം പ്രസിദ്ധീകരിച്ചത്

അക്രമാസക്തമായ മരണങ്ങള്‍ക്ക് പുറമേ, 16,300 ഫലസ്തീനികള്‍ അക്രമരഹിതമായ മരണങ്ങളിലൂടെയും മരിച്ചതായി പഠനം കണക്കാക്കുന്നു, അതില്‍ 8,540 എണ്ണം അധിക മരണങ്ങളെ പ്രതിനിധീകരിക്കുന്നു.സാധാരണ സാഹചര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നതിനെയാണ് അധിക മരണങ്ങള്‍ എന്ന് പറയുന്നത്.

Tags: