കൊല്‍ക്കത്ത: ആനന്ദപൂരിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കാണാതായ 21പേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഗോഡൗണിനുള്ളില്‍ 30ഓളംപേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഗോഡൗണിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്കുകളും പാക്കറ്റ് ഭക്ഷണങ്ങളും പൂര്‍ണമായും കത്തിനശിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു തീപിടിത്തം. മണിക്കൂറുകളോളമെടുത്താണ് തീ അണച്ചത്. അതിനാല്‍ത്തന്നെ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ബുള്‍ഡോസര്‍ എത്തിച്ചാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തുള്ള തൊഴിലാളികളുടെ മെസ്സും ഒരു വീടും ഒഴിപ്പിച്ചു.
കെട്ടിട ഉടമകളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് പറഞ്ഞു.കൊല്‍ക്കത്തയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപ്പാസിന് സമീപം ജനസാന്ദ്രതയുള്ള പ്രദേശമാണ് ആനന്ദപൂര്‍.