വെസ്റ്റ് ജാവ: ഇന്തോനേഷ്യയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. 16 ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. വെസ്റ്റ് ജാവയില്‍ നിന്നു നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി റെസ്‌ക്യൂ അംഗങ്ങള്‍ അറിയിച്ചു. ഇതുവരെ കണ്ടെത്തിയ 49 മൃതദേഹങ്ങള്‍ അവരവരുടെ രുടുംബങ്ങള്‍ക്ക് കൈമാറി.
ദുരന്തത്തില്‍ അകപ്പെട്ട 75ഓളം ആളുകളെ ഇതിനോടകം രക്ഷാപ്രവര്‍ത്തകരുടെ ഇടപെടലില്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്തോനേഷ്യയില്‍ രാജ്യത്തെ ഞെട്ടിച്ച ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിക്കുകയും വീടുകളും കെട്ടിടങ്ങളും നിലം പൊത്തുകയും ചെയ്തു.