ഇന്‍ഡോറില്‍ മലിനവെള്ളം കുടിച്ചതുമൂലമുണ്ടായ മരണം; മരണസംഖ്യ 13 ആയി

Update: 2026-01-01 05:41 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനവെള്ളം കുടിച്ചതുമൂലമുണ്ടായ വയറിളക്കവും ഛര്‍ദ്ദിയും മൂലം മരിച്ചവരുടെ എണ്ണം 13 ആയി. തിങ്കളാഴ്ച വൈകുന്നേരം നഗരത്തിലെ ഭഗീരത്പൂര്‍ പ്രദേശത്ത് ഉണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് മലിനജലം കുടിവെള്ളത്തില്‍ കലരുകയായിരുന്നെന്നാണ് റിപോര്‍ട്ടുകള്‍.

വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ദിവസങ്ങളായി ചികില്‍സയിലിരുന്നവരാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ 1,100 ഓളം പേര്‍ ചികില്‍സതേടി. 149 പേര്‍ ആശുപത്രിയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. ബിജെപി സര്‍ക്കാര്‍ യഥാര്‍ഥ മരണസംഖ്യ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

Tags: