കാസര്‍കോട്: കുമ്പളയില്‍ ഡിവൈഎഫ്‌ഐ നേതാവായ യുവ അഭിഭാഷകയുടെ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ പിടിയില്‍. ഫോണില്‍നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലിസ് അന്വേഷണ വിധേയമായി അഭിഭാഷകനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വദേശിയായ യുവ അഭിഭാഷകനെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. അഭിഭാഷകനെ ചോദ്യംചെയ്തതിനു ശേഷം അറസ്റ്റുനടപടികളിലേക്ക് കടക്കുമെന്ന് പോലിസ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റി അംഗം കുമ്പള ബത്തേരിയിലെ സി രഞ്ജിതയെ(30) ഓഫീസ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രഞ്ജിത മരിച്ച വിവരമറിഞ്ഞ് ഇയാള്‍ നാട്ടിലേക്ക് പോകുകയായിരുന്നു. സുഹൃത്തിന്റെ മൃതദേഹം കാണാനോ അന്തിമോപചാരമര്‍പ്പിക്കാനോ അഭിഭാഷകനെത്തിയില്ലെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റും ജനാധിപത്യ മഹിള അസോസിയേഷന്‍ വില്ലേജ് സെക്രട്ടറിയുമായിരുന്നു രഞ്ജിത.