'മരണകാരണം എനിക്ക് മാത്രമേ അറിയൂ, പക്ഷെ പറയാൻ പറ്റില്ല'; സിദ്ധാർഥന്റെ സുഹൃത്തിന്റെ വാട്സാപ്പ് സന്ദേശം

Update: 2024-03-02 06:02 GMT

തിരുവനന്തപുരം: വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നിലെ കാരണം അറിയാമെന്നും അത് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് സുഹൃത്തിന്റെ വാട്‌സാപ്പ് സന്ദേശം. സിദ്ധാര്‍ഥന്റെ കൂടെ പഠിച്ച കുട്ടി സഹപാഠിക്ക് അയച്ച വാട്‌സാപ്പ് സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നത്. അതേസമയം സിദ്ധാര്‍ഥനെതിരേ പരാതി നല്‍കിയ പെണ്‍കുട്ടിയേയും പ്രതി ചേര്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.സിദ്ധാര്‍ഥനെതിരേ പെണ്‍കുട്ടി നല്‍കിയ പരാതി വാസ്തവമാണോ എന്ന് അറിയാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കണം. പെണ്‍കുട്ടിയുടെ പേര് കോളേജ് അധികൃതര്‍ക്ക് അറിയാം. എന്നാല്‍ ഇത് വെളിപ്പെടുത്താന്‍ കോളേജ് മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.

ഫെബ്രുവരി 14-ന് നടന്നു എന്ന് പറയുന്ന സംഭവത്തില്‍ പരാതി നല്‍കുന്നത് 18-നാണ്. അത്തരത്തില്‍ ഒരുപരാതി ഉണ്ടായിരുന്നെങ്കില്‍ അന്ന് തന്നെ നല്‍കാമായിരുന്നുവെന്നും വേണ്ട നടപടികള്‍ അന്ന് തന്നെ സ്വീകരിക്കാമായിരുന്നുവെന്നും സിദ്ധാര്‍ഥന്റെ പിതാവ് പറഞ്ഞു.എസ്എഫ്‌ഐക്കെതിരേ ഗുരുതര ആരോപണമാണ് സിദ്ധാര്‍ഥന്റെ കുടുംബം ഉന്നയിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതി കിട്ടി എന്ന കാര്യം കഴിഞ്ഞ ദിവസമാണ് അറിയുന്നത്. 14-ാം തീയതിയാണ് പ്രശ്‌നം ഉണ്ടായി എന്നാണ് പറയുന്നത്. എങ്കില്‍ എന്തുകൊണ്ട് 18-ാം തീയതി വരെ കാത്തിരുന്നു. പോലിസിനേയോ കുടുംബത്തേയോ അറിയിക്കാമായിരുന്നല്ലോ. മരണം വരെ എന്തിനാ കാത്തിരുന്നത്. മരിച്ചു കഴിഞ്ഞ് എന്തിനാ പരാതി നല്‍കിയത്. കുറ്റവാളിയെ ശിക്ഷിക്കാനാണ് പരാതി നല്‍കേണ്ടത്. അല്ലാതെ മരിച്ചുകഴിഞ്ഞ് കുറ്റവാളിയെ ശിക്ഷിച്ചിട്ട് എന്തിനാ. കൊന്നു തിന്നുകഴിഞ്ഞാലും വൈരാഗ്യം തീരില്ല. അതാണ് ആ സംഘടന. അവര്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യും. ഏതറ്റവും പോകാനുള്ള ചെന്നായക്കൂട്ടമാണ് അവര്‍.


Tags:    

Similar News