എറണാകുളം: പെരുമ്പാവൂരിലെ അതിഥി തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം തുടങ്ങി. അജ്ഞാതന്‍ കൊടുത്ത എന്തോ ഒന്ന് കഴിച്ചാണ് ഇയാള്‍ കുഴഞ്ഞുവീണു മരിച്ചതെന്നാണ് നിഗമനം. എന്നാല്‍ ആരാണ് കൊടുത്തത് എന്ന് വ്യക്തമല്ലെന്നും പോലിസ് പറയുന്നു. മരിച്ചയാളെയും പ്രതിയെയും തിരിച്ചറിഞ്ഞിട്ടില്ല.
പെരുമ്പാവൂര്‍ സംജോ ആശുപത്രിയുടെ മതിലിനോട് ചേര്‍ന്നാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു. മരണത്തിലെ ദുരൂഹത എത്രയും വേഗം കണ്ടെത്തുമെന്നും പോലിസ് അറിയിച്ചു.