സ്ഥാനാര്‍ഥികളുടെ മരണം; മാറ്റിവച്ച വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ജനുവരി 12ന്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച മൂന്ന് വാര്‍ഡുകളിലെ വോട്ടെടുപ്പ് ജനുവരി 12ന് നടക്കും. തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലും, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ എന്നീ വാര്‍ഡുകളിലും ജനുവരി 12ന് തിരഞ്ഞെടുപ്പ് നടക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണല്‍.
പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ വിഴിഞ്ഞത്ത് മല്‍സരരംഗത്തുള്ളത് ഒന്‍പതു പേരാണ്. നിലവില്‍ എല്‍ഡിഎഫിന്റെ കയ്യിലുള്ള വാര്‍ഡാണ് വിഴിഞ്ഞം. അഭിമാന പോരാട്ടത്തില്‍ മുന്‍ കൗണ്‍സിലര്‍മാരെയാണ് യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ഥികളായി രംഗത്തിറക്കിയിരിക്കുന്നത്.