തൃശൂര്‍ സ്വദേശിനി ദമാമില്‍ വാഹനാപകടത്തില്‍ മരിച്ചു

Update: 2025-06-24 11:18 GMT

ദമാം: സൗദിയിലെ ദമാമിന് സമീപം ഹുറൈറയില്‍ തൃശൂര്‍ സ്വദേശിനി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ തളിക്കുളം സ്വദേശി കല്ലിപറമ്പില്‍ സിദ്ദീഖ് ഹസൈനാറിന്റെ ഇരട്ട മക്കളിലൊരാളായ ഫര്‍ഹാന ഷെറിന്‍ (18) ആണ് മരിച്ചത്. ഇന്ന് രാവിലെ നടന്ന അപകടത്തില്‍ പരിക്കേറ്റ സിദ്ദീഖ്, ഭാര്യ, മറ്റു രണ്ടു കുട്ടികള്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ കുടുംബം, വിസ പുതുക്കുന്നതിനായി ബഹ്റൈനിലെ അതിര്‍ത്തിയിലേക്കു പോയി റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.