പത്തനംതിട്ടയില്‍ നവജാത ശിശു മരിച്ച നിലയില്‍, 21കാരി രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍

Update: 2025-06-17 11:29 GMT
പത്തനംതിട്ടയില്‍ നവജാത ശിശു മരിച്ച നിലയില്‍, 21കാരി രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍

പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ഇലവുംതിട്ട പോലീസാണ് മൃതദേഹം കണ്ടെത്തിയത്.21 കാരിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അയല്‍വീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Similar News