വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ സുഹൃത്തിന്റെ മൃതദേഹം

Update: 2025-05-31 14:03 GMT

കുറ്റിപ്പുറം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയില്‍. മല്ലൂര്‍ക്കടവ് റോഡില്‍ തെക്കേ അങ്ങാടിയിലെ ആലുക്കല്‍ ജാഫറാണ് മരിച്ചത്. ജാഫറിന്റെ സുഹൃത്തായ വരിക്കപ്പുലാക്കില്‍ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. അഷ്‌റഫിന്റേതാണ് കാര്‍. ഹൃദയാഘാതാമാകാം മരണ കാരണമെന്നാണ് കരുതുന്നത്.

അഷ്‌റഫും ജാഫറും അടുത്ത സുഹൃത്തുക്കളാണെന്ന് പോലിസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിക്കാനായി അഷ്‌റഫിന്റെ കാറില്‍ പുറത്തു പോയി. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. തിരിച്ച് അഷ്‌റഫാണ് കാര്‍ െ്രെഡവ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയ ശേഷം കാര്‍, പോര്‍ച്ചില്‍ നിര്‍ത്തി അഷ്‌റഫ് വീട്ടിലേക്ക് കയറിപ്പോയി. ഇവിടെ നിന്ന് ഏതാനും മീറ്റര്‍ മാത്രം അപ്പുറത്താണ് ജാഫറിന്റെ വീട്. ജാഫര്‍ നടന്ന് വീട്ടിലേക്ക് പോകുമെന്ന നിഗമനത്തിലാണ് അഷ്‌റഫ് വീട്ടിലേക്ക് പോയത്. രാവിലെ ഉറക്കമുണര്‍ന്ന് വന്നു നോക്കുമ്പോഴാണ് ജാഫര്‍ കാറില്‍ ഇരിക്കുന്ന നിലയില്‍ മരിച്ചതായി കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.