കടലില്‍ കണ്ടത്തിയ മൃതദേഹം ഫറോക്ക് സ്വദേശിയുടേത്

Update: 2022-07-14 05:43 GMT

പരപ്പനങ്ങാടി:ഇന്ന് രാവിലെ പരപ്പനങ്ങാടിയില്‍ കടലില്‍ കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കോഴിക്കോട് ഫറോക്ക് നല്ലൂര്‍ സ്വദേശി കരിപ്പാത്ത് അറുമുഖന്‍ മകന്‍ ജിജു (43) ന്റെ മൃതദേഹം. പുറം കടലില്‍ ഒഴുകി പോവുകയായിരുന്ന മൃതദേഹം മല്‍സ്യ തൊഴിലാളികളാണ് പരപ്പനങ്ങാടി ചാപ്പപ്പടി ഹാര്‍ബറില്‍ എത്തിച്ചത്.തിരൂരങ്ങാടി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.