പരപ്പനങ്ങാടി: കടലുണ്ടി പുഴയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര ഭാഗത്താണ് പുഴയില്‍ മൃതദേഹം കണ്ടത്. ഏകദേശം 60 വയസ്സ് തോന്നിപ്പിക്കുന്ന മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലിസ് പറഞ്ഞു. പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.