മരിച്ച ബിഎല്‍ഒക്ക് എസ്‌ഐആറില്‍ സമ്മര്‍ദമുണ്ടായിരുന്നു: പിതാവ്

Update: 2025-11-16 12:22 GMT

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ ജീവനൊടുക്കിയത് ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദം മൂലമാണെന്ന് പിതാവ്. കുറച്ച് ദിവസങ്ങളായി എസ്‌ഐആറുമായി ബന്ധപ്പെട്ട് മകന്‍ ടെന്‍ഷനിലായിരുന്നുവെന്നും ഈ ടെന്‍ഷന്‍ ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മകന്റെ മരണത്തില്‍ ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ പ്രസ്ഥാനത്തിനോ യാതൊരു ബാധ്യതയുമില്ലെന്ന് പിതാവ് പറഞ്ഞു. ബുദ്ധിമുട്ടുള്ള പണി ചെയ്ത് ശീലമില്ലാത്തതുകൊണ്ട് വന്നുപോയ ഒരു ടെന്‍ഷനില്‍ നിന്നാണ് ഈ കടുംകൈ ഉണ്ടായത്. ഒരു പരിചയവുമില്ലാത്ത, വിസ്തൃതമായ ഏരിയയിലെ എല്ലാവരെയും കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ പ്രധാന കാരണമെന്ന് മനസ്സിലാക്കുന്നത്. ആ സമ്മര്‍ദ്ദം താങ്ങാന്‍ ആകാതെ ആയിരിക്കണം ഇങ്ങനെ ഒരു കടുംകൈ ചെയ്തത്. അദ്ദേഹം പറയുന്നു.