കൊച്ചി: ഫെയ്സ്‌ക്രീം മാറ്റിവച്ചതിന് മകള്‍ മാതാവിന്റെ വാരിയെല്ല് തല്ലിയൊടിച്ചെന്ന് പരാതി. സരസു എന്ന 70 വയസുകാരിയെയാണ് മകള്‍ നിവ്യ(30) ആക്രമിച്ചത്. തിങ്കളാഴ്ച വൈകുന്നേരം എറണാകുളം പനങ്ങാടായിരുന്നു സംഭവം. ഇതിനുശേഷം ഒളിവില്‍ പോയ യുവതിയെ വയനാട്ടില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തു.
ഫെയ്സ്‌ക്രീം മാറ്റിവച്ചതിനെ തുടര്‍ന്ന് അത് നിവ്യ ചോദ്യം ചെയ്യുകയും പിന്നീട് വഴക്ക് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ശേഷം, യുവതി അമ്മയെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര ഉപയോഗിച്ച് വാരിയെല്ല് തല്ലി ഒടിക്കുകയായിരുന്നു. ഇവരുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന് പിറ്റേദിവസം സരസു പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ലഹരിക്കേസ്, കൊലപാതകം, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് നിവ്യ. നിരന്തരമായി നിവ്യ വീട്ടില്‍ പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നെന്നും പോലിസ് പറയുന്നു.