ഡേറ്റ വിവാദം; ജീവനക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറിയ കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല

Update: 2026-02-25 05:47 GMT

തിരുവനന്തപുരം: ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡേറ്റ ചോര്‍ന്നെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറിയ കത്ത് അദ്ദേഹം പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്‌നമായ ഉദാഹരണമാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി അറിയാതെ ഇത്തരത്തില്‍ ഓഫീസ് കത്തയക്കില്ല. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. 2026 ഫെബ്രുവരി മാസത്തിന് മുന്‍പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണമെന്ന് അറിയിച്ചതാണ് കത്ത് അയച്ചത്.മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവു ആണ് ഡാറ്റ എടുക്കാന്‍ സ്പാര്‍ക്കിന് കത്തയച്ചത്

എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശിച്ച പ്രകാരമാണ് ഇത്തരമൊരു നീക്കം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Tags: