ഡാമുകളില്‍ ഹൈ അലര്‍ട്ട്; സംഭരണം 75 ശതമാനത്തില്‍

Update: 2025-07-29 02:57 GMT

കൊച്ചി: കാലവര്‍ഷം തുടങ്ങി രണ്ടുമാസംകൊണ്ട് 75 ശതമാനത്തോളം നിറഞ്ഞ് സംസ്ഥാനത്തെ ഡാമുകള്‍. പരമാവധി സംഭരണശേഷിയിലെത്തിയ 11 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതില്‍ ഒന്‍പത് ഡാമുകള്‍ തുറന്നു. തമിഴ്‌നാടിന്റെ പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍ ഡാമുകള്‍ നിറഞ്ഞതോടെ കേരളത്തിലേക്കാണ് വെള്ളമൊഴുക്കുന്നത്.

ഇടുക്കി ഡാമില്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷട്ടര്‍വരെ ജലനിരപ്പെത്തി. ആറടികൂടി സംഭരണം സാധ്യമാണ്. ഓറഞ്ച് അലര്‍ട്ടുള്ള കക്കി ഡാം മഴ ശക്തമായാല്‍ തുറക്കേണ്ടിവരും. കക്കയം, ബാണാസുരസാഗര്‍, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, പൊന്‍മുടി, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകളാണ് തുറന്നിട്ടുള്ളത്. 2018ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാമുകളില്‍ ഇത്രയേറെ വെള്ളം സംഭരിക്കപ്പെടുന്നത്.