ദലിത് യുവാവിനെ കൊണ്ട് ഷൂ നക്കിച്ചു; 12 ദിവസത്തിന് ശേഷം കേസെടുത്ത് പോലിസ്

Update: 2025-10-20 14:37 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരില്‍ ദലിത് യുവാവിനെ കൊണ്ട് ഷൂ നക്കിച്ചു. ഹിന്ദുസമുദായത്തിലെ ഉയര്‍ന്ന ജാതിക്കാരാണ് അതിക്രമം കാണിച്ചത്. നേരത്തെ ഈ പ്രതികള്‍ ഡോ. ബി ആര്‍ അംബേദ്ക്കറുടെ ഫോട്ടോയും കീറിയിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഒക്ടോബര്‍ അഞ്ചിന് അക്രമത്തിലേക്ക് നയിച്ചത്. സിംനൗദി ഗ്രാമവാസിയായ ഉമേഷ് ബാബുവാണ് അതിക്രമത്തിന് ഇരയായത്. അഭയ് സിങ് എന്നയാളും മറ്റു സവര്‍ണരുമാണ് അതിക്രമം കാണിച്ചത്. സംഭവശേഷം ഉമേഷ് പോലിസ് സ്‌റ്റേഷനില്‍ പോയെങ്കിലും കേസെടുക്കാന്‍ പോലിസ് തയ്യാറായില്ല. തുടര്‍ന്ന് എസ്പിക്ക് പരാതി നല്‍കി. എസ്പിയുടെ നിര്‍ദേശപ്രകാരമാണ് 12 ദിവസത്തിന് ശേഷം പോലിസ് കേസെടുത്തത്.