ദലിത് യുവാക്കളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ചു (വീഡിയോ)

Update: 2025-04-28 14:50 GMT

അലീഗഡ്: ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ദലിത് യുവാക്കളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ചു. ജയ് ഭീം മുദ്രാവാക്യം വിളിച്ചതിനാണ് ആക്രമണമെന്ന് പ്രാദേശിക ദലിത് സംഘടനകള്‍ പറയുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കളിയാക്കിയതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പോലിസ് പറയുന്നു. റോഡില്‍ വച്ച് അതിക്രൂരമായാണ് ഒരു സംഘം ദലിത് യുവാക്കളെ വടിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ദലിത് സംഘടനകള്‍ ആവശ്യപ്പെട്ടു.