മഹാരാഷ്ട്രയില്‍ ദളിത് ഫെഡറേഷന്‍ അധ്യക്ഷനെ കുത്തിക്കൊലപ്പെടുത്തി; അക്രമിയെ ജനക്കൂട്ടം തല്ലിക്കൊന്നു

Update: 2025-11-13 03:09 GMT

മുംബൈ: മഹാരാഷ്ട്ര ദളിത് ഫെഡറേഷന്‍ അധ്യക്ഷനെ കുത്തിക്കൊലപ്പെടുത്തി. സാംഗ്ലിയില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് ഉത്തം മൊഹിത കൊല്ലപ്പെട്ടത്. മൊഹിതെയുടെ വയറ്റിലാണ് കുത്തേറ്റത്. അക്രമിയെ സംഭവസ്ഥലത്തുവെച്ച് ജനക്കൂട്ടം തല്ലിക്കൊന്നു. അക്രമവുമായി ബന്ധപ്പെട്ട് ചുറ്റുമുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടായിട്ടുണ്ട്. കൊലപാതകങ്ങളെക്കുറിച്ച് വിശ്രാംബാഗ്, സാംഗ്ലി പോലിസ് സമഗ്രമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലിസ് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഒട്ടേറെപ്പേരെ ചോദ്യംചെയ്തുവരുകയാണെന്നും ആക്രമണത്തിന്റെ പൂര്‍ണവിവരങ്ങള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പോലിസ് പറഞ്ഞു.