
ബല്ലിയ: ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തിയതിന് ദലിത് കുടുംബത്തിന് നേരെ ആക്രമണം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. വടികളും ഇരുമ്പുദണ്ഡുകളുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. '' ദലിതുകളായ നിങ്ങള്‍ക്കെങ്ങനെയാണ് വിവാഹം ഹാളില്‍ നടത്താന്‍ കഴിയുക'' എന്ന് ചോദിച്ചായിരുന്നു ആക്രമണം. അമാന്‍ സാഹ്നി, ദീപക് സാഹ്നി, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 20 പേരാണ് വെള്ളിയാഴ്ച്ച രാത്രി 10.30ന് സ്വയംവര ഓഡിറ്റോറിയത്തില്‍ ആക്രമണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. ഭാരതീയ ന്യായ സന്‍ഹിതയിലെയും പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.