സര്‍ക്കാര്‍ സര്‍വീസിലെ ദലിത് എഞ്ചിനീയറെ ഓഫിസില്‍ കയറി മര്‍ദ്ദിച്ച് ബിജെപിക്കാര്‍ (വീഡിയോ)

Update: 2025-08-24 03:33 GMT

ബല്ലിയ: ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ വൈദ്യുതി വകുപ്പിലെ ദലിത് എഞ്ചിനീയറെ ബിജെപിക്കാര്‍ ഓഫിസില്‍ കയറി മര്‍ദ്ദിച്ചു. മുന്ന ബഹദൂര്‍ സിങ് എന്ന ബിജെപിക്കാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദലിത് എഞ്ചിനീയറായ ലാല്‍ സിങിനെ മര്‍ദ്ദിച്ചത്. ജാതിപരമായ അധിക്ഷേപങ്ങളുടെ അകമ്പടിയോടെയായിരുന്നു മര്‍ദ്ദനം. ഏകദേശം 25 പേരുള്ള അക്രമിസംഘവുമായാണ് ബിജെപി നേതാവായ മുന്ന എത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ആക്രമണം ഓഫിസിലെ ഒരു ജീവനക്കാരന്‍ മൊബൈല്‍ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. സംഭവത്തില്‍ ബിജെപിക്കാര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.