ദിത്വ ചുഴലിക്കാറ്റ്: അടുത്ത 24 മണിക്കൂര്‍ ദക്ഷിണേന്ത്യയ്ക്ക് നിര്‍ണായകം; എന്‍ഡിആര്‍എഫ് ചെന്നൈയിലേക്ക് പുറപ്പെട്ടു
ചെന്നൈ: നവംബര്‍ 30 ന് ദിത്വാ ചുഴലിക്കാറ്റ് കരയിലേക്ക് പതിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നവംബര്‍ 30 ന് തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കാമെന്നാണ് കണക്കുകൂട്ടലുകള്‍. ശക്തമായ ചുഴലിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് തമിഴ്നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ എസ്ഡിആര്‍എഫ് സംഘങ്ങള്‍ പട്രോളിങ് നടത്തുന്നുണ്ട്. ആളുകളെ സുരക്ഷിതരായി നിലനിര്‍ത്താന്‍ ഷെല്‍ട്ടറുകള്‍ ഒരുക്കി.
ചുഴലിക്കാറ്റില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം നടത്തി. വിവിധ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് സെന്‍സിറ്റീവ് പ്രദേശങ്ങളുടെ ചുമതലയും നല്‍കിയിട്ടുണ്ട്. പൂനെയില്‍ നിന്നും വഡോദരയില്‍ നിന്നും 10 എന്‍ഡിആര്‍എഫ് ടീമുകളെ ചെന്നൈയിലേക്ക് അയച്ചുവെന്നാണ് വിവരം. രാമേശ്വരം-ചെന്നൈ സെക്ടറിലെ 11 ട്രെയിനുകളുടെ റൂട്ടുകള്‍ വഴിതിരിച്ചുവിട്ടു. രാമേശ്വരം ഓഖ ട്രെയിന്‍ റദ്ദാക്കി.