സിടിഇടി ഫെബ്രുവരി 2026: രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ഡിസംബര്‍ 18 അവസാന തീയതി

Update: 2025-11-28 07:10 GMT

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ (സിബിഎസ്‌സി) നടത്തുന്ന സെന്‍ട്രല്‍ ടീച്ചര്‍ എബിലിറ്റി ടെസ്റ്റ് (സിടിഇടി) 2026 ഫെബ്രുവരി സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിന് ആവശ്യമായ യോഗ്യതാ പരീക്ഷയാണ് സിടിഇടി. ഡിസംബര്‍ 18നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പരീക്ഷ രണ്ടു പേപ്പറുകളായി നടത്തും. ഒന്നാം പേപ്പര്‍ ഒന്നില്‍ നിന്ന് അഞ്ചാം ക്ലാസ് വരെയുള്ള അധ്യാപകരുടെ യോഗ്യതയ്ക്കും, രണ്ടാം പേപ്പര്‍ ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള അധ്യാപകരുടെ യോഗ്യതയ്ക്കുമാണ്. ഔദ്യോഗിക അറിയിപ്പ് പ്രകാരം 2026 ഫെബ്രുവരി 8നാണ് പരീക്ഷ. രാജ്യത്ത് 132 നഗരങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളും, 20 ഭാഷകളില്‍ പരീക്ഷ എഴുതാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്

യോഗ്യതാ മാനദണ്ഡം

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍സിടിഇ) നയപ്പെടുത്തിയ മാനദണ്ഡങ്ങള്‍പ്രകാരം

പേപ്പര്‍ 1

* +2 പാസ്സായിരിക്കണം (കുറഞ്ഞത് 50% മാര്‍ക്ക്)

* 2 വര്‍ഷത്തെ ഡിഇഎല്‍ഇഡി അല്ലെങ്കില്‍ 4 വര്‍ഷത്തെ ബിഇഎല്‍ഇഡി പൂര്‍ത്തിയാക്കിയിരിക്കണം

പേപ്പര്‍ 2

* ബിരുദം (കുറഞ്ഞത് 50% മാര്‍ക്ക്)

* ബിഎഡ് അല്ലെങ്കില്‍ തത്തുല്യ ബിരുദം

അപേക്ഷ സമര്‍പ്പിക്കുന്ന വിധം

* ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: ctet.nic.in

* apply online ലിങ്ക് തിരഞ്ഞെടുക്കുക

* വ്യക്തിഗതവും വിദ്യാഭ്യാസവും ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി ഫോം പൂരിപ്പിക്കുക

* സ്‌കാന്‍ ചെയ്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക

* ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുക

* ഭാവിയില്‍ ഉപയോഗത്തിനായി അപേക്ഷയുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുക

പരീക്ഷാ ഫീസ്

വിഭാഗം പേപ്പര്‍ i/ii  മാത്രം രണ്ടു പേപ്പറും

ജനറല്‍/ഒബിസി (ncl) 1000, 1200

എസ്‌സി/എസ്ടി/ഭിന്നശേഷി 500, 600

മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. രണ്ടു പരീക്ഷകളും ഒരേ ദിവസം രാവിലെയും ഉച്ചയ്ക്ക് ശേഷവുമായിട്ടാണ് നടക്കുക. ഇപ്പോള്‍ സിടെറ്റ് പരീക്ഷ ഒരു പ്രാവശ്യം വിജയിച്ചാല്‍ സര്‍ട്ടിഫിക്കറ്റിന് ആജീവനാന്ത സാധുതയുണ്ട്. മുമ്പ് സിടെറ്റ് സര്‍ട്ടിഫിക്കറ്റിന് ഏഴു വര്‍ഷത്തെ സാധുത മാത്രമാണ് ഉണ്ടായിരുന്നത്.

Tags: