വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷം ക്രൂഡ് ഓയില്‍ വില താഴേക്ക്

Update: 2026-04-17 05:28 GMT
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുമെന്നും വെടിനിര്‍ത്തല്‍ സാധ്യമാകുമെന്നുമുള്ള വിവരത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറഞ്ഞു.

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 1.34 ഡോളര്‍ അഥവാ 1.35% കുറഞ്ഞ് 98.05 ഡോളറിലെത്തി. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ ബാരലിന് 1.65 ഡോളര്‍ അഥവാ 1.74% കുറഞ്ഞ് 93.40 ഡോളറിലെത്തി.

ഇസ്രായേലും ലബ്‌നാനും തമ്മിലുള്ള 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം, വിപണിയിലെ പിരിമുറുക്കം ലഘൂകരിക്കുമെന്ന പ്രതീക്ഷകള്‍ വര്‍ധിച്ചു. ഇത് എണ്ണ വിലയെ സ്വാധീനിക്കുകയായിരുന്നു.

Tags: