മിര്‍സാപൂരില്‍ സിആര്‍പിഎഫ് ജവാനെ ആക്രമിച്ച് കന്‍വാരിയ തീര്‍ത്ഥാടകര്‍ (വീഡിയോ)

Update: 2025-07-20 05:46 GMT

മിര്‍സാപൂര്‍: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സിആര്‍പിഎഫ് ജവാനെ കന്‍വാരിയ തീര്‍ത്ഥാടകര്‍ ആക്രമിച്ചു. ട്രെയ്ന്‍ ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ആക്രമണമത്തിന് കാരണമായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സിആര്‍പിഎഫ് ജവാനെ തീര്‍ത്ഥാടകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏഴു പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു

.உத்தரப்பிரதேசத்தில் கன்வாரி யாத்திரை சென்றவர்கள் CRPF வீரர் ஒருவரை கொடூரமாக தாக்கிய சம்பவம் அதிர்ச்சியை ஏற்படுத்தியுள்ளது
pic.twitter.com/cn0wsPSQYR



അതേസമയം, മറ്റു ചില പ്രദേശങ്ങളില്‍ തീര്‍ത്ഥാടകരുടെ കാലുകളിലെ മുറിവുകളില്‍ വരെ പോലിസ് മരുന്നു പുരട്ടി നല്‍കുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.