ജാര്‍ഖണ്ഡില്‍ ഐഇഡി സ്‌ഫോടനത്തില്‍ പരിക്കേറ്റ സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചു

Update: 2025-10-11 10:30 GMT

റാഞ്ചി: ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സാരന്ദ വനത്തില്‍ നടന്ന ഐഇഡി സ്‌ഫോടനത്തില്‍ പരിക്കേറ്റ സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചു. അസം സ്വദേശിയായ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര ലാസ്‌കറാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ടു പോലിസുകാര്‍ ചികില്‍സയിലാണ്.

വെള്ളി വൈകിട്ട് ജറൈകേല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സാരന്ദ വനത്തിലെ ബാബുദിഹ് പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായത്. നിലില്‍ പ്രദോശത്ത് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. സെന്‍ട്രല്‍ റിസര്‍വ് പോലിസ് സേനയുടെ (സിആര്‍പിഎഫ്) 12 ബറ്റാലിയനുകളെയും ജാര്‍ഖണ്ഡ് ആംഡ് പോലിസ് (ജെഎപി), ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ (ഐആര്‍ബി) എന്നിവയുടെ 20 ഗ്രൂപ്പുകളെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

Tags: