'സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കും : പ്രധാനമന്ത്രി

Update: 2024-08-15 11:24 GMT

ന്യൂഡല്‍ഹി:കൊല്‍ക്കത്തയിലെ ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ വന്‍ രോഷവും പ്രതിഷേധവും അഭിമുഖീകരിക്കുമ്പോള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സമൂഹത്തില്‍ നടക്കുമ്പേള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വ്യോമസേന, കരസേന, നാവികസേന, ബഹിരാകാശ മേഖല തുടങ്ങി നിരവധി മേഖലകളില്‍ വനിതകളുടെ നേതൃത്വത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യവും സമൂഹവും നമ്മുടെ സംസ്ഥാന സര്‍ക്കാരുകളും ഇത് ഗൗരവമായി കാണേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എത്രയും വേഗം അന്വേഷിക്കണം. എത്രയും വേഗം കഠിനമായ ശിക്ഷ നല്‍കണം, സമൂഹത്തില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഇത് ആവശ്യമാണ്, 'ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

Tags: