ഭാര്യയും കൊച്ചുമകളും ഉറങ്ങുന്ന മുറിയിലേക്ക് പെട്രോളൊഴിച്ച് തീയിട്ട ഭര്‍ത്താവിന് പൊള്ളലേറ്റു, ഗുരുതരം
കാസര്‍കോട്: ഭാര്യയും കൊച്ചുമകളും ഉറങ്ങുകയായിരുന്ന കിടപ്പുമുറിയിലേക്ക് പെട്രോളൊഴിച്ച് തീയിട്ട ഭര്‍ത്താവിന് പൊള്ളലേറ്റു. പാണത്തൂര്‍ നെല്ലിക്കുന്നിലെ ജോസഫി(65)നാണ് ഗുരുതരമായി പൊള്ളലേറ്റത്. വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.
കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഭാര്യ സിസിലിയെയും കൊച്ചുമകളെയും കൊല്ലാനായി ജോസഫ് പുറത്തുനിന്നു മുറിക്ക് തീയിടാന്‍ ശ്രമിക്കുകയായിരുന്നു. ജനാല വഴി അകത്തേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഇതിനിടെ, ജോസഫിന്റെ ദേഹത്ത് പടര്‍ന്ന് പൊള്ളലേറ്റു. മുറിയില്‍ തീ പടര്‍ന്നപ്പോഴേക്കും സിസിലിയും കുട്ടിയും മുറിക്കുപുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും പോലിസും ചേര്‍ന്നാണ് തീ അണച്ചത്.