മഥുര: മുസ്‌ലിം യുവാവിനെ കൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ മഥുരയിലെ ജമുന പാര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സുഹൈല്‍ എന്ന യുവാവിനെതിരെയാണ് മതപരമായ അതിക്രമം നടന്നതെന്ന് രായ പോലിസ് എസ്എച്ച്ഒ അജയ് കിഷോര്‍ പറഞ്ഞു. ആക്രി വസ്തുക്കള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി മേയ് 12ന് ചോട്ടാ ദീവാന ഗ്രാമത്തില്‍ പോയപ്പോഴാണ് ഹിന്ദുത്വര്‍ വളഞ്ഞുവച്ചത്. സംഭവത്തിന്റെ വീഡിയോയും അവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഒരു പ്രതിയുടെ പേര് തുണ്ടയെന്നാണെന്ന് സുഹൈല്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.