പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ബിന്ദുവിനെ കുടുക്കാന്‍ പോലിസ് നുണക്കഥ മെനഞ്ഞെന്ന് ക്രൈംബ്രാഞ്ച്

മറവി പ്രശ്‌നമുള്ള ഓമന ഡാനിയല്‍ മാല സോഫയ്ക്കു താഴെ വച്ചു മറന്നതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി

Update: 2025-09-09 02:33 GMT

തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാന്‍ പോലിസ് ശ്രമിച്ചെന്ന ആരോപണവുമായി പുനരന്വേഷിച്ച പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ കണ്ടെത്തല്‍. പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്നും മാല മോഷണം പോയിട്ടില്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പോലിസ് കഥ മെനഞ്ഞതാണെന്നും റിപോര്‍ട്ട്.

മറവി പ്രശ്‌നമുള്ള ഓമന ഡാനിയല്‍ മാല സ്വന്തം വീട്ടിലെ സോഫയ്ക്കു താഴെ വച്ചു മറന്നതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പിന്നീട് ഓമന ഡാനിയേല്‍ മാല കണ്ടെത്തിയെന്നും റിപോര്‍ട്ടിലുണ്ട്. കാണാതായ മാല വീടിനു പിന്നിലെ ചവര്‍ കൂനയില്‍നിന്നാണ് കണ്ടെത്തിയതെന്ന പേരൂര്‍ക്കട പോലിസിന്റെ നുണ കഥയാണ് പൊളിഞ്ഞത്.

Tags: