തായ്ലന്‍ഡില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ ക്രെയിന്‍ വീണ് അപകടം; 22 മരണം
ബാങ്കോക്ക്: തായ്ലന്‍ഡില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ ക്രെയിന്‍ വീണുണ്ടായ അപകടത്തില്‍ 22 മരണം. 30 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ഒരു ബോഗിക്ക് മുകളിലേക്ക് ക്രെയിന്‍ വീഴുകയായിരുന്നു. അതിവേഗ റെയില്‍പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുകയായിരുന്നു.
ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ നഖോണ്‍ സിഖിയോ ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഉബോണ്‍ റാച്ചതാനി പ്രവിശ്യയിലേക്ക് പോകുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ക്രെയിന്‍ തകര്‍ന്ന് മുകളിലേക്ക് വീണതോടെ പാളം തെറ്റി ട്രെയിനിന് തീപിടിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.