മലപ്പുറം: കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍. ഇന്ന് ഉച്ചയോടെയാണ് വിള്ളല്‍ രൂപപ്പെട്ടത്. അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം കെഎന്‍ആര്‍സിയുടെ നാട്ടുകാര്‍ തടഞ്ഞു. ചേലേമ്പ്ര പഞ്ചായത്തില്‍ കിന്‍ഫ്ര പാര്‍ക്കിനും സ്പിന്നിംഗ് മില്‍ എന്ന സ്ഥലത്തിനുമിടയിലുള്ള ഭാഗത്താണ് വിള്ളല്‍ കാണപ്പെട്ടത്. 200 മീറ്ററോളം ഭാഗത്ത് റോഡിന്റെ ഒത്ത നടുക്കാണ് വിള്ളല്‍. സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തും വിള്ളല്‍ കാണുന്നുണ്ട്. കെഎന്‍ആര്‍സിയുടെ ജീവനക്കാര്‍ സ്ഥലത്തെത്തുകയും വിള്ളല്‍ അടയ്ക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്തില്‍ നിന്നും വില്ലേജ് ഓഫിസില്‍ നിന്നും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും പൊലിസും സ്ഥലത്തെത്തി. പരിശോധന നടത്തി.