ചാവക്കാട്: ദേശീയപാത 66ലും വിള്ളല്‍. നിര്‍മ്മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേല്‍പ്പാലത്തിന് മുകളിലാണ് 50 മീറ്ററിലേറെ നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ സ്ഥലത്തെത്തി ടാര്‍ ഒഴിച്ച് വിള്ളല്‍ മൂടി. അതേസമയം, ദേശീയപാത തകര്‍ന്ന മലപ്പുറം കൂരിയാട് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ദ സമതിയുടെ പരിശോധന ഇന്ന് നടക്കും.