കണ്ണൂര്‍: മയ്യിലില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശി പി പി പ്രകാശനാണ് കുത്തേറ്റത്. അല്‍പസമയം മുന്‍പാണ് സംഭവം. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഇയാളുടെ വയറ്റിലാണ് കുത്തേറ്റിട്ടുള്ളത്. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തി.