പാലക്കാട് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍
പടലിക്കാട്: പാലക്കാട് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍(40) ആണ് തൂങ്ങിമരിച്ചത്. മരുതോട് പഞ്ചായത്തിലെ പടലിക്കാട് വാര്‍ഡില്‍ തിരഞ്ഞെടുപ്പിനായി കെട്ടിയ ഓഫീസിലാണ് തൂങ്ങിമരിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
പ്രഭാത ഭക്ഷണം കഴിഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ശിവനെ പിന്നീട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.