ചേലക്കര: ചേലക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ ടി ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു.സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ച 16-ാം വാര്‍ഡ് അംഗം രാമചന്ദ്രന്‍ വോട്ട് മാറ്റി ചെയ്തതോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. യുഡിഎഫിലെ ഗോപാലകൃഷ്ണനാണ് വോട്ട് രേഖപ്പെടുത്തിയത്. അറിയാതെ വോട്ട് മാറിപ്പോയതാണെന്നാണ് രാമചന്ദ്രന്റെ വിശദീകരണം.