എലപ്പുള്ളിയില്‍ സിപിഎം പ്രതിഷേധം

Update: 2025-10-28 06:14 GMT

പാലക്കാട്: ബ്രൂവറിക്കെതിരായ ബോര്‍ഡ് മീറ്റിങ് ആരംഭിക്കാനിരിക്കെ എലപ്പുള്ളി പഞ്ചായത്തില്‍ കനത്ത സംഘര്‍ഷം. ലൈഫ് മിഷന്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഉപരോധിച്ചു. പഞ്ചായത്തിനകത്തേക്ക് ആരെയും കയറ്റി വിടില്ലെന്നാണ് സിപിഎം പറയുന്നത്. സ്ഥലത്ത് വന്‍ പോലിസ് സന്നാഹമാണ് ഉള്ളത്.

എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. പ്രതിപക്ഷമുള്‍പ്പടെ വിഷയത്തില്‍ വ്യാപക പ്രതിഷേധമുയര്‍ത്തി. പ്ലാന്റിനെതിരെ എല്‍ഡിഎഫിലെ ഘടകകക്ഷികളും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.

അതേസമയം, ബ്രൂവറിക്കെതിരായ ബോര്‍ഡ് യോഗം അട്ടിമറിക്കാനാണ് സിപിഎം ശ്രമമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.

Tags: