എം വി ഗോവിന്ദന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി; സംസ്ഥാന കമ്മിറ്റിയില്‍ 89 പേര്‍

Update: 2025-03-09 10:55 GMT

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തു. 24ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തുമെന്ന് എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയുമെല്ലാം ചേര്‍ന്ന് അവരുടെയെല്ലാം പൊതുശത്രു സിപിഎം ആണ് എന്ന് പ്രഖ്യാപിച്ച് നടന്നുവരുന്ന ഈ പ്രചരണ കോലാഹലങ്ങളെയാകെ നമുക്ക് നേരിടേണ്ടതുണ്ട്. ജനങ്ങളുടെ പിന്തുണയോടെ രണ്ടാം ടേം അധികാരത്തില്‍ വന്നതുപോലെ 2026ലെ തെരഞ്ഞെടുപ്പിലും അതിന് മുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം സൃഷ്ടിക്കാനാവണം. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിച്ച് മുന്നോട്ടേക്ക് പോകാനാവണം. അതിന് സാധിക്ക ത്തക്കരീതിയിലുള്ള സംഘടനാപരമായ കരുത്ത് നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. 17 പേര്‍ പുതുമുഖങ്ങളാണ്.

സംസ്ഥാനസമിതി അംഗങ്ങള്‍

പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, സി എസ് സുജാത, പി സതീദേവി, പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, കെ, കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍,

കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജന്‍, പി ജയരാജന്‍, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, സി കെ ശശീന്ദ്രന്‍, പി മോഹനന്‍ മാസ്റ്റര്‍, എ പ്രദീപ് കുമാര്‍, ഇ എന്‍ മോഹന്‍?ദാസ്, പി കെ സൈനബ, സി കെ രാജേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീന്‍, സി എന്‍ മോഹനന്‍, കെ ചന്ദ്രന്‍ പിള്ള, സി എം ദിനേശ്മണി, എസ് ശര്‍മ, കെ പി മേരി, ആര്‍ നാസര്‍, സി ബി ചന്ദ്രബാബു,

കെ പി ഉദയബാനു, എസ് സുദേവന്‍, ജെ മേഴ്‌സികുട്ടിയമ്മ, കെ രാജ?ഗോപാല്‍, എസ് രാജേന്ദ്രന്‍, കെ സോമപ്രസാദ്, എം എച്ച് ഷാരിയാര്‍, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ടി എന്‍ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എം എം വര്‍ഗീസ്, ഇ ന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹിം, വി പി സാനു, ഡോ.കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍.

പുതുമുഖങ്ങള്‍

ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍കുമാര്‍, കെ പ്രസാദ്, ടി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി

പ്രത്യേക ക്ഷണിതാവ് : വീണാ ജോര്‍ജ്

സെക്രട്ടേറിയറ്റ് അംഗങ്ങള്‍

പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനന്‍.