സിപിഎം രക്തസാക്ഷി ഫണ്ട് വിവാദം; രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസിലേക്ക്

Update: 2026-02-05 06:36 GMT

തിരുവനന്തപുരം: സിപിഎം രക്തസാക്ഷി ഫണ്ട് വിവാദത്തെ തുടര്‍ന്ന് , രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് കോണ്‍ഗ്രസിലേക്ക്. സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ്. വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തതായി വിനോദ് ആരോപണം ഉന്നയിച്ചിരുന്നു. വിനോദും സുഹൃത്തുക്കളും ഇന്ന് കെപിസിസി പ്രസിഡന്റില്‍ നിന്നും അംഗത്വം സ്വീകരിക്കും.

ഫണ്ട് തിരിമറിയില്‍ നടപടി നേരിട്ട മുന്‍ ലോക്കല്‍ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധവുമായി വിനോദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രക്തസാക്ഷി കുടുംബത്തോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

Tags: