കടയ്ക്കലില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു
കൊല്ലം: കടയ്ക്കലില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിനാണ് കുത്തേറ്റത്. ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് അരുണിന് തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.
സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അന്‍സറിന്റെ കട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു പൊളിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും സംയുക്തമായി നടത്തിയ മാര്‍ച്ചിനിടെ ആയിരുന്നു സംഘര്‍ഷം.