ഒറ്റപ്പാലം: സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ കെ കുഞ്ഞന്‍ ബിജെപിയില്‍ അംഗത്വമെടുത്തു. ബിജെപി പാലക്കാട് വെസ്റ്റ് കമ്മിറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറില്‍നിന്നാണ് കുഞ്ഞന്‍ അംഗത്വം സ്വീകരിച്ചത്. സിപിഎം തന്നെ അവഗണിച്ചെന്നും പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നതായും കുഞ്ഞന്‍ ആരോപിച്ചു.