കാറില്‍ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

Update: 2025-07-07 03:14 GMT

കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ അറസറ്റ് ചെയ്തു. വളപട്ടണം ലോക്കല്‍ കമ്മിറ്റി അംഗം വി കെ ഷമീര്‍ ആണ് 18ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഇരിട്ടി കൂട്ടുപുഴയില്‍ നിന്നുമാണ് ഷമീറിനെ പോലിസ് അറസ്റ്റ് ചെയ്തത്. കാറിന്റെ രഹസ്യഅറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളപട്ടണത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകന്‍ കൂടിയായിരുന്നു. ഷമീറിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി സിപിഎം അറിയിച്ചു.