ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് എല്‍ഡിഎഫ് സ്വീകരിച്ചതിനു കാരണം രാഷ്ട്രീയ സാഹചര്യമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍
തിരുവനന്തപുരം; ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് എല്‍ഡിഎഫ് സ്വീകരിച്ചതിനു കാരണം രാഷ്ട്രീയ സാഹചര്യമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തങ്ങള്‍ മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ ജമാഅത്തെ ഇസ്ലാമി തയ്യാറുണ്ടോ എന്നായിരുന്നു എ കെ ബാലന്റെ ചോദ്യം. ഇന്ത്യയെ ഒരു ഇസ്ലാമിക് റിപ്പബ്ലിക്കാക്കി മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിക്കെതിരായ സമസ്തയുടെ പ്രമേയത്തെ എ കെ ബാലന്‍ സ്വാഗതം ചെയ്തു. മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് എല്‍ഡിഎഫ് സ്വീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
മതരാഷ്ട്രവാദം അപകടകരമാണെന്ന സമസ്തയുടെ നിലപാടില്‍ മുസ്ലീം ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിക്കുന്നതിലൂടെ യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും മതേതര കേരളത്തോട് വോട്ട് ചോദിക്കാനുള്ള അവകാശം അവര്‍ക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.