സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിന് ഇന്ന് തുടക്കം

Update: 2022-01-07 04:05 GMT

ഹൈദരാബാദ്: മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിന് ഇന്ന് തുടക്കമാകും. ഹൈദരാബാദിലാണ് കേന്ദ്ര കമ്മറ്റി യോഗം ചേരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നല്‍കുകയാണ് പ്രധാന അജണ്ട. കേന്ദ്ര കമ്മറ്റി അംഗീകരിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം കീഴ്ഘടകങ്ങള്‍ക്ക് ചര്‍ച്ചയ്ക്ക് നല്‍കും.

കഴിഞ്ഞ തവണ ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ കരട് പ്രമേയത്തിന് അന്തിമ രൂപം നല്‍കിയിരുന്നു. ഇതിന് പുറമെ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും, നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ചര്‍ച്ച ചെയ്യും.