സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തി സിപിഎം ബ്രാഞ്ച്; അബദ്ധം പറ്റിയെന്ന്

Update: 2025-08-20 05:23 GMT

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാക ഉയര്‍ത്തി സിപിഎം ബ്രാഞ്ച്. ഏലൂര്‍ പുത്തലത്ത് ബ്രാഞ്ചാണ് തങ്ങളുടെ ശത്രുക്കളായ കോണ്‍ഗ്രസിന്റെ പതാക ഉയര്‍ത്തിയത്. പതാക മാറിയത് 10 മിനുറ്റിനകം മനസ്സിലാക്കി ദേശീയ പതാക തന്നെ ഉയര്‍ത്തിയെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്ന് സിപിഎം നേതൃത്വം വിഷയത്തില്‍ അന്വേഷണം നടത്തി. അബദ്ധം പറ്റിയതാണെന്ന് അന്വേണത്തില്‍ കണ്ടെത്തി.