അയ്യപ്പഭക്തിഗാനം പാരഡിയാക്കി സിപിഎം

Update: 2025-12-17 16:45 GMT

താനൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അയ്യപ്പഭക്തിഗാനത്തെ പാരഡിയാക്കി സിപിഎമ്മും. മലപ്പുറം താനാളൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡിലാണ് അയ്യപ്പഭക്തിഗാനത്തിന് പാരഡി ഇറക്കിയത്. ലീഗിന്റെ പ്രാദേശിക നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് പാട്ടിന്റെ വരികള്‍. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നേതൃത്വത്തിന്റെ അറിവോടെയല്ല പാട്ടിറക്കിയത് എന്ന വിശദീകരണവുമായി സിപിഎം രംഗത്തെത്തി.