ട്രംപിന്റെ കോലം കത്തിച്ചപ്പോള്‍ പൊള്ളലേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
ചെന്നൈ: നാഗപട്ടണത്തെ പ്രതിഷേധ പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദര (45)മാണു ചികിത്സയിലിരിക്കെ മരിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനുസ്വേലയുടെ പ്രസിഡന്റ് നിക്കൊളാസ് മധുറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയതില്‍ പ്രതിഷേധിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ 10നായിരുന്നു സംഭവം. പെട്രോള്‍ ഒഴിച്ചു ട്രംപിന്റെ കോലം കത്തിക്കാന്‍ ശ്രമിച്ച കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്കു തീപടരുകയായിരുന്നു. തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.