ബംഗളൂരു: കന്നുകാലികളുമായി പോവുകയായിരുന്ന ട്രക്കിന്റെ ഡ്രൈവറെ ആക്രമിച്ച ഹിന്ദുത്വന്‍ അറസ്റ്റില്‍. ശിവാജി നഗറില്‍ നിന്നും നെലാമംഗല പ്രദേശത്ത് പോവുകയായിരുന്ന ട്രക്കിന്റെ ഡ്രൈവറായ അല്ലാബക്ഷിനെ ജൂലൈ 19ന് ആക്രമിച്ച പുനീത് കെരേഹള്ളിയാണ് അറസ്റ്റിലായത്. ആക്രമണത്തിന് ഇരയായ അല്ലാ ബക്ഷിക്കെതിരേ കര്‍ണാടക കന്നുകാലി സംരക്ഷണ നിയമപ്രകാരവും കേസെടുത്തു.