പശുക്കളെ കശാപ്പ് ചെയ്‌തെന്ന് ആരോപണം: 300ല്‍ അധികം വീടുകള്‍ പൊളിക്കാന്‍ നോട്ടീസ്

Update: 2025-03-12 13:35 GMT

ഭോപ്പാല്‍: പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് 300ല്‍ അധികം വീടുകള്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കി. മധ്യപ്രദേശിലെ ധമോ ജില്ലയിലെ കാസായ് മണ്ഡിയില്‍ പരമ്പരാഗതമായി കശാപ്പ് ജോലി ചെയ്യുന്നവരുടെ വീടുകളാണ് പൊളിക്കാന്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഹോളിക്ക് മുമ്പ് വീടൊഴിഞ്ഞു പോയില്ലെങ്കില്‍ വീടുകള്‍ പൊളിക്കുമെന്നാണ് നോട്ടിസ് പറയുന്നത്.